അഖിലേന്ത്യ കിസാൻസഭയുടെ ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. രാജ്യത്ത് കാർഷിക നിയമങ്ങളുടെ വിവാദങ്ങൾ ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിലാണ് കിസാൻസഭയുടെ ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ നടന്നത്.
കടയ്ക്കാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് കിസാൻ സഭ സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.
കിസാൻസഭ ജില്ലാക്കമ്മിറ്റി സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, എ ഐ ടി യു സി ജില്ലാകൗൺസിൽ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, സെക്രട്ടറി എം അനിൽ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കോരാണി ബിജു തുടങ്ങിയവർ പങ്കെടുത്തു.
You must be logged in to post a comment Login