Saturday, August 13, 2022

ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ് സൈറ്റ് പ്രസിദ്ധീകണ ഉദ്ഘാടനം സംഘടിപ്പിച്ചു

റോ‍ഡുകൾ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയുന്നത് ഗുണകരമാണെന്ന് നടൻ ഇന്ദ്രൻസ്. പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളിൽ കുഴി ഉണ്ടായാൽ പരിഹരിക്കാൻ ആരെ വിളിക്കണമെന്ന് ഇനി ജനങ്ങൾക്ക് അറിയാൻ കഴിയുന്നത് വലിയ കാര്യമാണ്. ജനങ്ങൾക്കു വേണ്ടത് നല്ല വഴിയാണ്. അതിന് എന്തു ചെയ്യണം എന്നതിന് ജനങ്ങൾക്കുള്ള ഉത്തരമാണ് ഡി എൽ പി പിരീഡ് പ്രസിദ്ധപ്പെടുത്തൽ. ഇത് വലിയ മാറ്റം ഉണ്ടാക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്. ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ചീഫ് എഞ്ചിനിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിലാണ് ഡി എൽ പി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles