Connect with us

Hi, what are you looking for?

NEWS

ഇന്ന് സ്ത്രീകൾക്കെതിരായ അക്രമനിർമ്മാർജ്ജന അന്താരാഷ്ട്ര ദിനം

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം ഇന്ന്. 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഐക്യരാഷ്ട്ര സംഘടന ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പരിപാടികൾ അവസാനിക്കും.

ലോകത്ത് 3 സ്ത്രീകളിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. അക്രമവും അനീതിയും തിരിച്ചറിയപ്പെടാതെ പോകുന്നതും ഭയവും പരാതി നൽകുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു.

സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനും യുഎൻ മാർഗനിർദ്ദേശമുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒത്തുചേരുക എന്ന സന്ദേശമുയർത്തിയാണ് നവംബർ 25ന് ഓറഞ്ച് ദിനമായി പ്രഖ്യാപിചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...