Sunday, September 24, 2023

വസ്ത്രംമാറുന്ന ദൃശ്യം പങ്കുവെച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ അടിവസ്ത്രം മാറുന്നതിന്റെ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു.

സാബു വീട്ടിൽവെച്ച്‌ അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഇൻസ്‌പെക്ടർ ബി.ഗിരീഷ് സംഭവം അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിച്ചു. ഇത് പ്രകാരമാണ് നടപടി സ്വീകരിച്ചത്. പല ജീവനക്കാരുടെയും മക്കൾ ഓൺലൈൻ ക്ലാസുകൾക്കുപയോഗിക്കുന്ന ഫോണിൽ ദൃശ്യങ്ങൾ പ്രചരിച്ചത് കുടുംബങ്ങളിൽ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Related Articles

Latest Articles