പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി മാർച്ച് സംഘടിപ്പിച്ചു . കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് കളക്ട്രേറ്റ് മാർച്ച് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ മലപ്പുറത്ത് ആരോപിച്ചു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താൽ ലീഗുമായിപ്പോലും കൈകോർക്കാൻ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. . കൊലപാതകം നടന്ന് മൂന്നാം ദിവസമാണ് പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചിക്കടുത്തെ കുഞ്ചു പാളയത്തിലെത്തിച്ചത്.
You must be logged in to post a comment Login