Vismaya News
Connect with us

Hi, what are you looking for?

Automobile

സ്വിഫ്റ്റ് ന്റെ പുതുപുത്തൻ മോഡൽ ഒരുക്കാൻ സുസുക്കി

സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ചുകളിലൊന്നാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോൾ സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലാണ് സുസുക്കി. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ രണ്ടു വാഹനങ്ങളിൽ മാത്രം ഒതുക്കാതെ സ്വിഫ്റ്റ് സ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു ചെറു എസ്‍യുവിയും സുസുക്കി വികസിപ്പിക്കുമെന്നാണ് ജപ്പാനിൽ നിന്നുള്ള വാർത്ത. ബെസ്റ്റ് കാർ വെബ് എന്ന ജാപ്പനീസ് സൈറ്റിലാണ് സ്വിഫ്റ്റ് ക്രോസിനെ സംബന്ധിച്ച വാർത്തകൾ വന്നിട്ടുള്ളത്. പുതിയ തലമുറ ഹാർടെക് പ്ലാറ്റ്ഫോമിലായിരിക്കും വാഹനം നിർമിക്കുക. സ്വിഫ്റ്റ് സ്പോർട്ടിന്റെ പെർഫോമൻസ് ക്രോസിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടു പറയുന്നു.

സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024ൽ വാഹനം വിപണിയിലെത്തിയേക്കും. എസ്‌യുവി ലുക്ക് നൽകുന്നതിനായി ഉയർന്ന ബോണറ്റും വലിയ വീൽ ആർച്ചുകളും വാഹനത്തിലുണ്ടാകും. സുസുക്കിയുടെ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.4 ലീറ്റർ ടർബൊ പെട്രോൾ എൻജിനായിരിക്കും കാറിന്. കൂടാതെ സുസുക്കി ഓൺവീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...