നടി അപ്‍സര രത്‍നാകരനും സംവിധായകൻ ആല്‍ബി ഫ്രാൻസിസും വിവാഹിതരായി.ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകനാണ് ആല്‍ബി ഫ്രാൻസിസ്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്.രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ശേഷം തൃശൂരില്‍ ഇന്ന് വൈകിട്ടും നാളെ തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.