വെഞ്ഞാറമൂട്: മരിച്ചു എന്ന് വിധിയെഴുതിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയ വെഞ്ഞാറമൂട് ഫയർ ഫോഴ്സ് അധികൃതരെ ഡി കെ മുരളി എംഎൽഎ അനുമോദിച്ചു. വെഞ്ഞാറമൂട് അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എ നിസാറുദ്ദീൻ, ഫയർ ആൻറ് റസ്ക്യൂ ഓഫീസർഅഹമ്മദ് ഷാഫി അബ്ബാസ് എന്നിവരെയാണ് ഫയർ സ്റ്റേഷനിലെത്തി എംഎൽഎ അനുമോദിച്ചത്.
പുല്ലമ്പാറ കരിച്ചയിൽ ഗിരീഷ് ഭവനിൽ സുലോചന(63)യെ ആണ് ഫയർഫോഴ്സ് എത്തി രക്ഷപെടുത്തിയത്. വൃദ്ധ കിണറ്റിനുള്ളിൽ മരിച്ചു കിടക്കുന്നുവെന്ന വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോൾ സുലോജന വീട്ടിലെ 60 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റിൽ വീണു പൊങ്ങി കിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തുന്നതിനു മുന്നേ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും വീട്ടിലുള്ളവരും വൃദ്ധ കിണറ്റിൽ മരണപ്പെട്ട് കിടക്കുകയാണ് എന്നാണ് കരുതിയത് . ഉടൻ തന്നെ കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി നോക്കുമ്പോൾ വൃദ്ധ തണുത്ത് വിറച്ച് മരവിച്ച അവസ്ഥയിലായിരുന്നു ചെറിയ ഒരു അനക്കവും ഉണ്ടായിരുന്നു. ഉടൻ തന്നെ വലയുടെ സഹായത്താൽ പുറത്ത് എടുത്തു ഫസ്റ്റ് എയ്ഡ് നൽകി സേനയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മാറ്റി. സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് വൃദ്ധ രക്ഷപെട്ടത്