തിരുവനന്തപുരം നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തിയിൽ ക്വാറിയിൽ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 നാണ് സംഭവം. തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയിൽ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി (53)യാണ് മരിച്ചത്.
ഭർത്താവ് രാജേന്ദ്രനൊപ്പം ഇരുചക്രവാഹനത്തിലായിരുന്നു ഇവർ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. പൊട്ടിപൊളിഞ്ഞ വീതി കുറഞ്ഞ റോഡിൽ കൂടി വന്ന ടിപ്പറിന് സൈഡ് കൊടുക്കുന്നതിനായി റോഡിൽ നിന്ന് മാറിയാണ് ബൈക്ക് സഞ്ചരിച്ചിരുന്നത്.
ഇതിനിടെ വാഹനം പാളുകയും ടിപ്പറിനടിയിലേക്ക് ജലജാ കുമാരി തെറിച്ച് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ജലജാ കുമാരി മരിച്ചിരുന്നു. സംഭവസ്ഥലത്ത് തളർന്ന് വീണ ജലജാ കുമാരിയുടെ ഭർത്താവ് രാജേന്ദ്രനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
You must be logged in to post a comment Login