ജയസൂര്യ നായകനാകുന്ന ചിത്രം ‘ജോൺ ലൂതർ’ ഷൂട്ടിംഗ് പൂർത്തിയായി. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.
ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അലോൻസ ഫിലിംസിൻറെ ബാനറിൽ തോമസ് പി മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതം ഷാൻ റഹ്മാൻ ചെയ്തിരിക്കുന്നു.
You must be logged in to post a comment Login