അർജുൻ രത്തൻ വിവാഹിതനാകുന്നു. നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ താരമായിരുന്നു അർജുൻ. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന് തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ സ്വദേശം
You must be logged in to post a comment Login