ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടം. അപകടത്തിൽ പരിക്കുപറ്റി. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ബൈക്ക് മറിഞ്ഞതിനു പിന്നാലെ വോൺ 15 മീറ്ററോളം ദൂരെ തെറിച്ചുവീഴുകയായിരുന്നു.
അപകടസമയത്ത് വലിയ പ്രശ്നം തോന്നിയിയിരുന്നില്ലെന്നും പിന്നീട് കാലിനും ഇടുപ്പിനും വേദന അനുഭവപ്പെടുകയായിരുന്നെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും താരം വ്യക്തമാക്കി.
You must be logged in to post a comment Login