സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’ ഡിസംബർ 16ന് ഇന്ത്യയിൽ . നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന സിനിമയാണ് സ്പൈഡർമാൻ നോ വേ ഹോം.
സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടിരുന്നത്. ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
You must be logged in to post a comment Login