Saturday, August 13, 2022

വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട് കാളാണ്ടിത്താഴത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.വഴി യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.

കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബാണ് മരിച്ചത്. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles