അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം ബോർഡ് ഇൻഫെർമേഷൻ സെൻറർ കം ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്.വിമാനത്താവളത്തിനു മുന്നിലെ ഇൻഫെർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു.ശബരിമല നട തുറക്കൽ, അടയ്ക്കൽ തീയതികൾ തീർത്ഥാടനത്തിൻ്റെ മറ്റ് വിശദാംശങ്ങൾ, തീർത്ഥാടകർ അറിയേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ളവ ഇൻഫെർമേഷൻ സെൻററിൽ ലഭ്യമാകും. ചടങ്ങിൽ
സിയാൽ മാനേജിംഗ് ഡയറക്ടർ സുഹാസ് , ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ, ദേവസ്വം ബോർഡിൻ്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ബിനു, എന്നിവർ സംബന്ധിച്ചു.