സഹകരണ ബാങ്കുകളിലെ ആര്‍ബിഐ ഇടപെടല്‍ സംബന്ധിച്ച് ക്യാംമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വിഷയം സംബന്ധിച്ചുള്ള വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. ആര്‍ബിഐയുടെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സഹകരണ മേഖലയെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകവും അവാസ്തവവുമാണ്. ഈക്കാര്യത്തില്‍ കോടതിയെയടക്കം സമീപിച്ച് പരിഹാരമുണ്ടാകുമെന്നും മന്ത്രി