മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് ആവർത്തിച്ച് എന്‍എസ്എസ്. സര്‍വേയോട് സഹകരിക്കണമെന്ന മുന്നോക്ക കമ്മീഷന്റെ ആവശ്യം തള്ളി എന്‍എസ്എസ് നിലപാട്. എന്‍എസ്എസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മുന്നോക്ക കമ്മീഷൻ നേരത്തെ മറുപടി നൽകിയിരുന്നു.
കാലാവധി തീരും മുൻപ് ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ആണ് സർവേ എന്ന നിലപാട് എന്‍എസ്എസ് തള്ളി. മുന്നോക്ക കമ്മീഷൻ സ്ഥിരം കമ്മീഷൻ ആണെന്ന് എന്‍എസ്എസ് പറയുന്നു.
വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുന്‍പ് ഫലപ്രാപ്തി ലഭിക്കാത്ത നിലയില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്ന കമ്മീഷന്‍റെ നിലപാട് ന്യായീകരിക്കാനാവത്തതാണെന്നും മുന്നോക്ക സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും എന്‍എസ്എസ് പത്രക്കുറിപ്പില്‍ വിശദമാക്കി.