Connect with us

Hi, what are you looking for?

NATIONAL

കൊവിഡ് നിയന്ത്രണങ്ങൾ 15 വരെ നീട്ടി തമിഴ്‌നാട്

തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. ഡിസംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. കേരളത്തിലേക്കടക്കമുള്ള പൊതുഗതാഗത സർവീസുകൾ ആരംഭിക്കാനും സർക്കാർ അനുമതി നൽകി. ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകൾക്കും ഇനി കേരളത്തിലേയ്ക്ക് സർവീസ് നടത്താം. ഇതോടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവ്വീസുകൾ പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു.

രോഗബാധ സ്ഥിരീകരിക്കാൻ ജീനോം സ്വീക്വൻസിംഗ് അടക്കമുള്ള കൂടുതൽ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ സംസ്ഥാനങ്ങൾക്ക് മുൻ കൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...