കഴിഞ്ഞ 24 മണിക്കൂറിനിടെ 6,990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,116 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,00,543 ആയി കുറഞ്ഞു.98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 123 കോടി വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 190 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,68,980 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.40 കോടി ജനങ്ങളും രോഗമുക്തരായി.
You must be logged in to post a comment Login