മകളെ കളിയാക്കിയതു ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെട്ടൂർ വെളിപറമ്പിൽ അബ്ദുവിൻറെ മകൻ അഫ്സൽ (23) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
മകളെ കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് മർദിക്കുകയും കുത്തുകയും ചെയ്തതെന്നാണ് അക്രമത്തിനിരയായ നെട്ടൂർ സ്വദേശി റഫീഖ് പറഞ്ഞത്. ഭാര്യക്കും മകൾക്കും മുന്നിലിട്ടാണ് ക്രൂരമായി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. ലഹരി വില്പനക്കാരായ അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പറയപ്പെടുന്നത്.
നെട്ടൂരിൽ വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ അക്രമങ്ങൾക്കെതിരേ പ്രദേശത്ത ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ പോലീസിൻറെ ഭാഗത്തുനിന്നു കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകി തുടർ പ്രതിഷേധങ്ങൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
You must be logged in to post a comment Login