Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ നിലംപൊത്താവുന്ന അവസ്ഥയിൽ

മലയിൻകീഴ് : കരിപ്പൂർ ഭാഗത്ത് മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ നിലംപൊത്താവുന്ന അവസ്ഥയിൽ. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.പ്രവാസിയും കോട്ടയം സ്വദേശിയുമായ കരിപ്പൂര് കോടങ്കണ്ടത്തു വർഗീസ് ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോൺക്രീറ്റ് സംരക്ഷണഭിത്തിയും മതിലും ശുചിമുറിയും നിലംപൊത്തി. അൻപതടിയിലേറെ ഉയരത്തിലാണ് നൂറ് മീറ്ററോളം നീളത്തിൽ ഞായറാഴ്ച രാത്രി ഇടിഞ്ഞത്. ഇതിനു മുകളിലെ വീടുകളാണ് അപകടാവസ്ഥയിലായത്. വീടിന്റെ ചുവരുകളും തറയും വിണ്ടുകീറി. കരിപ്പൂര് ഉദയഗിരിയിൽ സി.ഗോപിനാഥൻ നായരുടെ വീടിനോടു ചേർന്നും മണ്ണിടിഞ്ഞു. ഇരു വീട്ടുകാരും തൊട്ടു താഴെയുള്ള വീട്ടിലെ ആളുകളും അധികൃതരുടെ നിർദേശപ്രകാരം മറ്റൊരിടത്തേക്ക് താൽക്കാലികമായി താമസം മാറി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...