വിതുര: പൊന്മുടി സഞ്ചാരികൾക്കായി തുറക്കാൻ ഇനിയും വൈകും. പൊന്മുടിയിൽ തകർന്ന റോഡുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഉടൻ യാത്ര വേണ്ടന്ന തീരുമാനം കൈക്കൊള്ളുന്നത്. കല്ലാർ മുതൽ അപ്പർ സാനട്ടോറിയം വരെയുള്ള 12-സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകർന്നും നാശമുണ്ടായത്. ഇതോടെ കഴിഞ്ഞ ഒരുമാസക്കാലമായി പൊന്മുടിയാത്ര നിർത്തിവെച്ചിരിക്കുകയാണ്. ഹെയർപിൻ 12, 17, 21 എന്നിവിടങ്ങളിലാണ് റോഡ് വലിയതോതിൽ ഇടിഞ്ഞുതാണത്.ഇവിടെ സുരക്ഷാവേലികൾ സ്ഥാപിക്കുക, പാർശ്വഭിത്തികൾ കെട്ടി റോഡ് സംരക്ഷിക്കുക, മണ്ണിടിച്ചിൽ ഒഴിവാക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൊതുമരാമത്തിന്റെ റോഡ് വിഭാഗമാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പൊന്മുടി സഞ്ചാരികൾക്കായി തുറക്കാൻ ഇനിയും വൈകും
By VISMAYA NEWS
0
584
Previous articleവോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ഓർമ്മയായിട്ട് ഇന്നേക്ക് 34 വർഷം