പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് മോഡലിന്റെ പരസ്യ ചിത്രീകരണത്തിൽ കർത്താർപൂർ ഗുരുദ്വാരയിലെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രതികരിച്ചത്.
പാക് മോഡൽ ഗുരുദ്വാരയിൽ നടത്തിയ പരസ്യ ചിത്രീകരണം വിവാദമായി. ശിരോവസ്ത്രം ധരിക്കാതെ മോഡൽ ഗുരുദ്വാരയിൽ എത്തിയതാണ് പ്രതിഷേധത്തിന് കാരണം. സംഭവം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
വിമർശനങ്ങൾക്കിടെ പരസ്യ ചിത്രത്തിന് ഫോട്ടോഷൂട്ട് നടത്തിയ മോഡലായ സൗലേഹ ക്ഷമാപണം നടത്തിയിരുന്നു. ഒപ്പം തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നടി വിവാദ ചിത്രങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.