മരക്കാറിൻറെ തിയറ്റർ റിലീസ് വിവാദത്തിൽ പ്രതികരണവുമായി മോഹൻലാൽ . ആശിർവാദ് നിർമ്മിച്ച രണ്ട് സിനിമകൾക്കായി മാത്രമാണ് ഡയറക്റ്റ് റിലീസിനുള്ള ഒടിടി കരാർ ഒപ്പിട്ടിരിക്കുന്നതെന്ന് മോഹൻലാൽ അറിയിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ജീത്തു ജോസഫ് ചിത്രം 12ത്ത് മാനും ആണവ. മറ്റു രണ്ട് ചിത്രങ്ങൾ അപ്പോഴത്തെ സാഹചര്യം നോക്കി തിയറ്റർ ആണോ ഒടിടി ആണോയെന്ന് തീരുമാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
മരക്കാർ റിലീസിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മരക്കാർ ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാൻ ഞങ്ങൾ കരാർ ഒപ്പിട്ടിരുന്നില്ല എന്നും മോഹൻലാൽ വ്യക്തമാക്കി.