Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാലക്കാട് പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

പാലക്കാട് പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്.ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.സംഭവം നടക്കുമ്പോള്‍ കുട്ടിയെ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നതാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവം.ചെര്‍പ്പുളശ്ശേരിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.എസ്‌ഐ ദീപക് കുമാര്‍, എസ് ഐ മനോഹരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 15 സാക്ഷികളും 19ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.നിഷയാണ് ഹാജരായത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...