Monday, August 8, 2022

നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ ആർ ഹരികുമാർ ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവികസേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.ഇന്ത്യൻ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആർ ഹരികുമാർ.
2024 ഏപ്രിൽ മാസം വരെയാകും കാലാവധി.തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്.പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്.ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles