ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപ. കാണിക്ക ഇനത്തിലും വർധനവുണ്ട്.
ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്.