Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 750-ല്‍ അധികം കേന്ദ്രങ്ങളിലെത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും.വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണിയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ ലക്ഷ്യം.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു.ആദ്യ വില്‍പ്പന മന്ത്രി വി.ശിവന്‍കുട്ടിയും നിര്‍വഹിച്ചു.സംസ്ഥാനത്തെ 750-ല്‍ അധികം കേന്ദ്രങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി മൊബൈല്‍ വാഹനങ്ങള്‍ എത്തും. സബ്‌സിഡി നിരക്കിലാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക.ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ കൈകളിലേക്ക് എന്നതാണ് വില്‍പ്പനശാല കളുടെ ലക്ഷ്യം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...