സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി. അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,788 ഡോളറായി.
പവന് 35,960 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,495 രൂപയിലുമാണ് ഇന്നലത്തെ വില. ആഭ്യന്തര വിപണിയിൽ തുടർച്ചയായ രണ്ടു വ്യാപാര ദിനങ്ങളിൽ പവന് 80 രൂപ വീതം താഴ്ന്ന ശേഷമാണ് സമാന വിലയിടിവ് ഇന്നും രേഖപ്പെടുത്തിയത്.
You must be logged in to post a comment Login