Monday, August 8, 2022

രാജ്യത്ത് കൊറോണ നിരക്കുകൾ കുറയുന്നു

ന്യൂഡൽഹി: . കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,207 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 99,023 ആയി കുറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 267 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,69,247 ആയി.98.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 124 കോടി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.40 കോടി ജനങ്ങളും രോഗമുക്തരായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles