ദില്ലി: അവസാന വർഷ ഗവേഷക വിദ്യാർത്ഥികളുടെ സബ്മിഷൻ തീയതി നീട്ടി. മാർച്ച് 16 ലെ യുജിസി അറിയിപ്പിന്റെ തുടർച്ചയായി, ഗവേഷകരുടെ താത്പര്യം കണക്കിലെടുത്ത്, 31-12-2021ന് ശേഷം ആറ് മാസത്തേക്ക്, അതായത് 2022 ജൂൺ 30ന് തീസിസുകൾ സമർപ്പിച്ചാൽ മതിയാകും
എംഫിൽ, പി എച്ച്ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറ് മാസം കൂടി നീട്ടിക്കൊണ്ട് യുജിസി ഉത്തരവിറങ്ങി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിപ്പിൽ പറയുന്നു. . യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിനിടയിലുള്ള തീയതികളിൽ തീസിസ് സമർപ്പിക്കേണ്ടവർക്കും ഈ നോട്ടീസ് പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കും. അവരും 2022 ജൂൺ 30ന് സമർപ്പിച്ചാൽ മതിയാകും.