കോട്ടയം: പൊൻകുന്നത് വാഹനാപകടം.പൊൻകുന്നം കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ലോറിക്കടിയിൽപ്പെട്ട യുവതിയ്‌ക്ക് ദാരുണാന്ത്യം. കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് അപകടത്തിൽ മരണപ്പെട്ടത്.ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ, പിന്നാലെ വന്ന ലോറി ഇടിച്ചതാണ് അപകട കാരണം.രാവിലെ ആശുപത്രിയിലേയ്‌ക്ക് ജോലിയ്‌ക്ക് പോകുകയായിരുന്നു അമ്പിളി.അപകടത്തെ തുടർന്ന് റോഡിലേയ്‌ക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തി അമ്പിളിയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് വാഹനാപകടം; ലോറിക്കടിയിൽപെട്ട് നഴ്‌സിന് ദാരുണാന്ത്യം
By VISMAYA NEWS
0
705
Next articleഇന്ന് ലോക എയ്ഡ്സ് ദിനം