ഹാച്ച് ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വിഭാഗമാണ് എസ്‌യുവികൾ. കോംപാക്ട്, മിഡ്, പ്രീമിയം തുടങ്ങി പല സെഗ്‌മെന്റുകളിലെയും വിൽപന ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തുണ്ട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകൾ. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി പുതിയ എസ്‌യുവികളുമായി എത്തുന്നു. അടുത്ത മൂന്നു വർഷത്തിൽ പുതിയ 5 എസ്‍യുവികൾ മാരുതി പുറത്തിറക്കുമെന്നാണ് വാർത്തകള്‍. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചില ഓട്ടമൊബീൽ വാർത്താ വെബ് സൈറ്റുകളും മറ്റും മാരുതിയുടെ പുതിയ എസ്‌യുവികളെപ്പറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്ത മൂന്നു വർഷത്തിൽ പുതിയ 5 എസ്‍യുവികൾ മാരുതി
0
374
Previous articleടി എക്സ് 9 യാത്ര ശരിക്കും ലക്ഷ്വറി
Next articleഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ