Monday, August 8, 2022

പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി ഡബ്ല്യൂ ഡി മിഷൻ ടീം രൂപികരിച്ചു

പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകി പ്രവൃത്തികളെ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു നയിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി ഡബ്ല്യൂ ഡി മിഷൻ ടീം രൂപികരിച്ചു നാലാം തീയതി മുതൽ ഡി എൽ പി ബോർഡുകൾ റോഡിൽ സ്ഥാപിക്കുകയാണ്. കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളില്‍ കാതലായ മാറ്റമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതിനായി മിഷൻ പി ഡബ്ല്യൂ ഡി എന്ന ദൗത്യത്തിന് തന്നെ വകുപ്പ് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കര്‍മ്മപദ്ധതി ഉണ്ടാക്കി നടപ്പാക്കുക, ജനങ്ങളെ വകുപ്പുമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക ഇതാണ് മിഷന്‍ പി ഡബ്ല്യു ഡി യുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു മിഷന്‍ ടീമിനു തന്നെ രൂപം നല്‍കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles