ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. സുധ ഭരദ്വാജിന് ഡിസംബർ എട്ടിന് വിചാരണാ കോടതിയിലെത്തി ജാമ്യം നേടാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
മലയാളി റോണ വിൽസൺ ഉൾപ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. 2018 ൽ ഭീമ കൊറേഗാവ് യുദ്ധ വാർഷികവുമായി ബന്ധപ്പെട്ട് കലാപമുണ്ടാവുകയും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചും ആക്ടിവിസ്റ്റുകളെ ഗൂഡാലോചനയക്ക് പ്രതികളാക്കിയുമാണ് കേസ് എടുത്തിരുന്നത്.
സുധാ ഭരദ്വാജ് ഉൾപ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ ഒരുമിച്ചാണ് ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
You must be logged in to post a comment Login