സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി.സമാന സ്വഭാവമുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.കേസ് ക്രിസ്മസ് അവധിക്കുമുന്‍പ് പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷം വരെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഓര്‍ഡിനന്‍സ് അനുസരിച്ച്, രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മേധാവികള്‍ക്ക് വീണ്ടും മൂന്ന് വര്‍ഷം കൂടി സ്ഥാനത്ത് തുടരാം. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് നടപടി.
You must be logged in to post a comment Login