തൃക്കാക്കര സാഗരസഭാസംഘർഷത്തിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിലായി. സിപിഐ കൗൺസിലർ ഡിക്‌സൺ, കോൺഗ്രസ് കൗൺസിലർ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്.
നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ ആറുപേർക്ക് പരുക്കേറ്റിരുന്നു.
ചെയർ പേഴ്സൺ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്‌സണെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ചതിനാണ് സി സി വിജുവിനെ അറസ്റ്റ് ചെയ്തത്.