Vismaya News
Connect with us

Hi, what are you looking for?

Automobile

ടി എക്സ് 9 യാത്ര ശരിക്കും ലക്ഷ്വറി

ഇഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ട വാഹനവുമായി യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും യാത്ര ആസ്വാദകരമാകുന്നത് . യാത്രയ്ക്ക് അനുയോജ്യമായ വാഹനം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ല. ഉപയോക്താക്കളുടെ ദീർഘയാത്രകൾ ആസ്വാദ്യമാക്കാൻ കംഫർട്ടബിൾ സീറ്റും വിശാലമായ ബൂട്ട് സ്‌പെയ്‌സും ഒരുക്കി ഒരു മികച്ച ഇലക്ട്രിക് സ്‌കൂട്ടർ യാത്ര സമ്മാനിക്കുകയാണ് ടിഎക്‌സ്9.

ബെർലിയം കോപ്പർ, ഫോസ്ഫർ ബ്രോൺസ് ആൻഡ് ടൈറ്റാനിയം മിക്‌സ് ഫിനിഷിൽ ഹെവി ഡ്യൂട്ടി ഷോക്അബ്സോർബറിനൊപ്പം ഗ്ലാസ് ഫൈബർ സൈഡ് പാനലാണ് സീറ്റിങ്ങിന് സുരക്ഷ നൽകുന്നത്. ഇതിനു പുറമേ പ്യൂ ഫോമിങ്ങിൽ സോഫ്റ്റ് റെക്‌സിൻ കവർ സീറ്റിനു കംഫി ഫീൽ കൊടുക്കാനും സഹായിക്കുന്നു. ആകെ സീറ്റിങ് ഉയരം 85 സെന്റീമീറ്ററിൽനിന്ന് നാല് സെന്റീമീറ്റർ താഴ്ത്തിയാണ് റൈഡർ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. പിൻസീറ്റ് യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് അലുമിനിയം ആം സപ്പോർട്ടും ഉണ്ട്.

ബൂട്ട് സ്‌പെയിസിൽ സ്വാപ്പബിൾ ബാറ്ററി കൂടി ഉൾപ്പെടുത്തിയാണ് വാഹനത്തിന്റെ സ്റ്റോറേജ് സ്‌പെയ്‌സ് ഒരുക്കിയിരിക്കുന്നത്. ഹെൽമറ്റുകൾ സൂക്ഷിക്കാൻ കഴിയും വിധമാണിത്.

tx9
ഏതു പ്രായക്കാർക്കും ഉതകുന്ന രീതിയിലുള്ള ഡിസൈനിങ്ങിന്റെ വൈദഗ്ധ്യം തെളിയിക്കുന്നതാണ് വാഹനത്തിന്റെ ലെഗ് സ്‌പെയ്‌സ്. എബിസി പ്ലാസ്റ്റിക് കോട്ടിങ്ങോടെ വിശാലമായ ലെഗ് സ്‌പെയ്‌സ് ആണ് വാഹനത്തിന്. ഇത് സ്‌കൂട്ടറിന്റെ വിശാലത കൂട്ടുന്നതിനൊപ്പം റിച്ച് ഫീൽ നൽകാനും സഹായിക്കുന്നു. ദീർഘദൂര യാത്രകളിൽ ബൂട്ട് സ്‌പെയ്‌സ് കൂടാതെ ലെഗ് സ്‌പെയിസിലും ലഗേജുകൾ സൂക്ഷിക്കാവുന്നതാണ്.

കൊറിയൻ ടെക്‌നോളജിയിൽ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളെന്ന നിലയിൽ ടിഎക്‌സ്9ന്റെ ആദ്യ തലമുറയിലെ എൻട്രി ലെവൽ വാഹനമായ എഫ്ടി350യിലും എഫ്ടി 450യിലും ഈ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...