ഇന്ന് ലോക എയ്ഡ്സ് ദിനം. ലോക് എയ്ഡ്സ് ദിനാചരണത്തിന് 32 വയസ്സ്. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . ‘എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം.
എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു എയ്ഡ്സ് ദിനാചരണ ലക്ഷ്യം.
ഇന്ത്യയിൽ ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയും കേരളത്തിൽ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സംഘവുമാണ് ബോധവത്ക്കരണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.
You must be logged in to post a comment Login