Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അനധികൃത കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എങ്കില്‍ എന്തുകൊണ്ട് നിയമപരമായ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ
മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ നയം രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും സമയം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ക്ക് എതിരെ ജില്ല കലക്ടര്‍മാര്‍ നടപടി എടുക്കാത്തത് എന്തെന്നും കോടതി ചോദിച്ചു. ശേഷമാണ് കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...