ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തി.കൊച്ചിയിലെ കനത്ത മഴയിലും ആവേശത്തിരയിളക്കി മരക്കാറിന്റെ വരവ് ആരാധകർ ആഘോഷമാക്കി.അർദ്ധരാത്രിയിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ നടൻ മോഹൻലാലും കുടുംബത്തോടൊപ്പം എത്തിയിരുന്നു. അർദ്ധരാത്രിവരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതിനാൽ രാത്രി 9 മണിക്ക് മുമ്പായി തന്നെ ആരാധകർ തീയറ്ററിൽ എത്തിയിരുന്നു. പിന്നെ കൊട്ടും പാട്ടും ഡാൻസുമായി കനത്ത മഴയെപ്പോലും മറന്ന് ഉത്സവ ലഹരിയിലായി ആരാധകർ
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിലെത്തിയത്.