ശബരിമലയിൽ തിരക്ക് വർധിച്ചതോടെ കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.നീലിമല പാത തുറക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി.വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ ശബരിമലയിൽ എത്തുമെന്നാണ് ശബരിമല എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന്റെ വിലയിരുത്തൽ. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇതു നടപ്പാക്കാനാണ് ഇന്നലെ ചേർന്ന അവലോകന യോഗത്തിന്റെ തീരുമാനം.സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി യോഗം വിലയിരുത്തി.
നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറായി. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനടെുക്കേണ്ടത്. സർക്കാർ അനുമതി നൽകിയാൽ ഉടൻ തന്നെ ഇതു നടപ്പാക്കും.
You must be logged in to post a comment Login