Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

ഉത്തരകൊറിയയിൽ ഒരു കൗമാരക്കാരനെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു ദക്ഷിണ കൊറിയൻ സിനിമ കണ്ടുവെന്ന് കുറ്റത്തിന് 14 വർഷം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്.കിം ഹ്യോങ്-ജിൻ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സിനിമയായ ‘ദി അങ്കിൾ’ എന്ന ചിത്രമായിരുന്നു കുട്ടി കണ്ടത്.സിനിമ കണ്ട കുറ്റത്തിന് യാങ്ഗാങ് പ്രവിശ്യയിൽ നിന്നുള്ള 14 വയസ്സുകാരനെ നവംബർ ഏഴിനാണ് അറസ്റ്റ് ചെയ്തത്.
സിനിമ കാണാൻ തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി എൻകെ പറയുന്നു.

കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ ‘ശത്രു രാജ്യങ്ങളിൽ’ നിന്നുള്ള സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്. കഴിഞ്ഞ മാസം, ഹിറ്റ് നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിന്റെ പകർപ്പുകൾ വിതരണം ചെയ്തതിന് ഒരാൾക്ക് വധശിക്ഷ വിധിച്ചിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...