Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഹൈപ്പർ ചാർജ്ജ് !! ഷവോമി 11i ഹൈപ്പർ ചാർജ്ജ് ഫോണുകൾ എത്തുന്നു

കഴിഞ്ഞ ദിവസ്സമായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 11T 5ജി സ്മാർട്ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത്. 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആയിരുന്നു റെഡ്മി നോട്ട് 11T 5ജി ഫോണുകൾ. എന്നാൽ ഇപ്പോൾ ഷവോമിയുടെ മറ്റൊരു ഫോണുകളുടെ വിവരങ്ങളും ഓൺലൈനിൽ എത്തിയിരിക്കുന്നു.

Xiaomi 11i Hypercharge എന്ന ഫോണുകളാണ് ഇനി വിപണിയിൽ പ്രതീഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം Camo Green കൂടാതെ Stealth Black നിറങ്ങളിൽ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം.

XIAOMI 11I HYPERCHARGE പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് ലീക്കുകളിൽ നിന്നും മനസ്സിലാകുന്നത്. 5ജി പ്രോസ്സസറുകളിൽ തന്നെയാണ് ഈ ഫോണുകളും എത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Dimensity 920 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീഷിക്കാവുന്നതാണ്. കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്.
കൂടാതെ ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ ക്യാമറകൾ. റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെയാണ് വിപണിയിൽ എത്തുന്നത് എന്നാണ്. ബാറ്ററിയിൽ പ്രതീക്ഷിക്കുന്നത് 4,500mAh ന്റെ ലൈഫ് ആണ്. അതുപോലെ തന്നെ മറ്റൊരു ഫീച്ചർ ബാറ്ററിയിൽ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...