Monday, August 8, 2022

ശ്രദ്ധ നേടി ഫീല്‍ ഗുഡ് ഷോര്‍ട്ട് ഫിലിം ‘ബ്രേക്കപ്പ് ആനിവേഴ്സറി’

യൂട്യൂബിൽ ശ്രദ്ധ നേടി ഫീല്‍ ഗുഡ് ഷോര്‍ട്ട് ഫിലിം ‘ബ്രേക്കപ്പ് ആനിവേഴ്സറി’.മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ‘വൃഷിക’യാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വൃഷികയുടെ മോണോലോഗിലൂടെ അവളുടെ പ്രണയത്തെയും അതിന്‍റെ തകര്‍ച്ചയെയും പിന്നാലെയെത്തുന്ന ‘ബ്രേക്കപ്പ് ആനിവേഴ്സറി’യെക്കുറിച്ചും ചിത്രം പറയുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡിഐ, സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് പഗയാണ്. ദേവിക ശിവന്‍, അനുപം ജയദീപ്, കാര്‍ത്തിക ശിവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles