പ്രശസ്ത തമിഴ് സംവിധായകൻ പാ രഞ്ജിത്തിൻറെ പുതിയ ചിത്രത്തിൽ വിക്രം നായകൻ. പ്രോജക്റ്റിനെക്കുറിച്ച് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.വിക്രത്തിൻറെ കരിയറിലെ 61-ാം ചിത്രമാണ് പാ രഞ്ജിത്തിനൊപ്പമുള്ള ചിത്രം. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് നിർമ്മാണം.
@StudioGreen2's #ProductionNo23 – The Mega Announcement of the Day💥🔥⭐#Chiyaan61 #ChiyaanVikram with Director Pa.Ranjith From Producer KE Gnanavelraja#Vikram @beemji @kegvraja @NehaGnanavel @Dhananjayang @proyuvraaj @digitallynow
— Studio Green (@StudioGreen2) December 2, 2021
Other Cast & Crew announcements soon👍 pic.twitter.com/JECJKde6pz
ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പേരുവിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അടുത്തിടെ കമൽ ഹാസനുമായും പാ രഞ്ജിത്ത് ചർച്ച നടത്തിയതിനെത്തുടർന്ന് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം വരുന്നതായും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ വിക്രം ചിത്രം പൂർത്തിയാക്കിയതിനു ശേഷം മാത്രമാകും പാ രഞ്ജിത്ത് കമൽ ഹാസൻ ചിത്രത്തിലേക്ക് കടക്കുക.
You must be logged in to post a comment Login