Tuesday, September 27, 2022

തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സെല്‍ഫി’യുടെ ട്രെയ്‍ലര്‍ പുറത്തെത്തി

ജി വി പ്രകാശ് കുമാര്‍ നായകനാവുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സെല്‍ഫി’യുടെ ട്രെയ്‍ലര്‍ പുറത്ത്. ഗൗതം വസുദേവ് മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകനായ മതിമാരനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബിഗില്‍ ഫെയിം വര്‍ഷ ബൊല്ലമ നായികയാവുന്ന ചിത്രത്തില്‍ വാഗൈ ചന്ദ്രശേഖര്‍, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്മണ്യം ശിവ, സാം പോള്‍, വിദ്യ പ്രദീപ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിഷ്‍ണു രംഗസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എസ് ഇളയരാജ. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംഘട്ടനം റാംബോ വിമല്‍.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles