വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിലെ ദർശന എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ‘ദര്‍ശന’ എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രണവ് മോഹൻലാല്‍ ചിത്രത്തിലെ ‘അരികില്‍ നിന്ന’ എന്ന ഗാനമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ പുതിയ ഗാനവും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേഷം അബ്ദുള്‍ വഹാബാണ്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുമ്പോള്‍ ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്മാണ്. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
You must be logged in to post a comment Login