Connect with us

Hi, what are you looking for?

SPORTS

ഇന്ത്യയ്ക്ക് അഭിമാന നിമിഷം തകര്‍പ്പന്‍ പ്രകടനം, റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി മായങ്കും അശ്വിനും

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാളും ആര്‍.അശ്വിനും. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും റാങ്കിങ്ങില്‍ നേട്ടം സമ്മാനിച്ചത്.

റാങ്കിങ്ങില്‍ കുതിച്ചുചാട്ടം നടത്തിയത് മായങ്ക് അഗര്‍വാളാണ്. മായങ്ക് ഇപ്പോൾ 11-ാം റാങ്കിലെത്തി. കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സെടുത്ത മായങ്ക് രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ട് താരമായ ജോ റൂട്ടാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമത്.

ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തി. 816 പോയന്റാണ് താരത്തിനുള്ളത് 883 പോയന്റുള്ള ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...