Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു

കേരള സർക്കാർ കാർഷിക വികസന ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, ധനസഹായ വിതരണം, തെങ്ങ് കയറ്റ യന്ത്ര വിതരണം, ജലസേചന സെറ്റ് വിതരണം, തെങ്ങിന് ജൈവവള വിതരണോദ്ഘാടനം, തെങ്ങ് കയറ്റ പരിശീലനം, എക്‌സിബിഷന്‍ എന്നിവയും നടന്നു .തെങ്ങിന്റെ രോഗം കുറയ്ക്കുകയും ഉത്പാദനം കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തിന് 76 ലക്ഷം രൂപ ചിലവിട്ട് നടപ്പാക്കുന്നതാണ് കേരഗ്രാമം പദ്ധതി. ജില്ലയിലെ ആനാട് ചെമ്മരുതി , മണമ്പൂർ , അണ്ടൂർകോണം എന്നീ പഞ്ചായത്തുകളിലും നഗരസഭയിലെ കഴക്കൂട്ടം കൃഷിഭവനിലുമാണ് ഈ വർഷം പദ്ധതി നടപ്പാക്കുക. 625 ഏക്കറിലായി 43750 ൽ കുറയാത്ത തെങ്ങുകളുള്ള പഞ്ചായത്തുകളാണ് തെരഞ്ഞെടുക്കുന്നത്. ഒരേക്കറിൽ 175 തെങ്ങുകൾ വേണം. ഒരു തെങ്ങു മുതൽ അഞ്ച് ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാം.പദ്ധതി അനുസരിച്ച് പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ സർവ്വേ നടത്തി വാർഡ് തലത്തിൽ കർഷക യോഗം ചേർന്നു. വാർഡ് തല കേര സമിതികൾ രൂപീകരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സബ് കമ്മിറ്റികൾ ആകും പദ്ധതി നടത്തിപ്പ് ചുമതല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...